Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാറയുടെ പേരിൽ കരീനയും അമൃതയും കലഹത്തിൽ

sara

കരീന കപൂറിന്റെ പിറന്നാൾ ദിനത്തിൽ ഗ്ലാമർ വേഷത്തിൽ വന്ന സാറ അലിഖാന്റെ ചിത്രങ്ങളായിരുന്നു ബിടൗണിലെ ചർച്ച. എന്നാൽ സാറയുടെ വസ്ത്രധാരണത്തിൽ സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ അമൃത സിങ് അത്ര തൃപ്തയല്ല.

sara-1

സാറയുടെ വസ്ത്രധാരണ രീതി ഇങ്ങനെയായിരുന്നില്ലെന്നും കരീന തന്റെ മകളെ തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കുകയാണെന്നുമാണ് മുന്‍ ബോളിവുഡ് നടി കൂടിയായ അമൃത സിങ് ആരോപിക്കുന്നത്. ഇക്കാര്യം സെയ്ഫിനോട് അമൃത സൂചിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

sara-ali-khan

സെയ്ഫ് അലിഖാൻ–അമൃത ബന്ധത്തിൽ ഉണ്ടായ മകളാണ് സാറ. സെയ്ഫ് അലിഖാന്‍റെ ആദ്യഭാര്യയാണ് നടി അമൃതസിങ്. തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടിഅമൃതാ സിങിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004ല്‍ ഇവരുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

saif-sara-ali-khan

എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അമൃത സിങ് പറയുന്നു. ഇക്കാലത്ത് വസ്ത്രധാരണത്തില്‍ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് അമൃത സിങ് പറയുന്നത്. തന്റെ പേര് അനാവശ്യമായി മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും നടി പറയുന്നു. 

Your Rating: