Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാളുമായി പ്രണയമില്ല: ആമി ജാക്സൺ

amy

ഫ്രഞ്ച് വ്യവസായിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ആമി ജാക്സണ്‍. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വാസ്‍തവ വിരുദ്ധമാണെന്ന് എമി ജാക്സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഫ്രഞ്ച് വ്യവസായിയായ ഴീന്‍ ബെര്‍ണാര്‍ഡ് ഫെര്‍ണാണ്ടസ് വെര്‍സിനിയാണ് ആമിയുടെ പുതിയ കാമുകന്‍ എന്നായിരുന്നു വാര്‍ത്തകള്‍. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കണ്ടത്. അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നുമായിരുന്നു ഗോസിപ്പ്.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മാധ്യമങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്‍തു. എന്നാല്‍ തന്റെ ജീവിതത്തില്‍ അച്ഛനല്ലാതെ മറ്റൊരു പുരുഷന്‍ ഇപ്പോള്‍ ഇല്ലെന്നാണ് ആമി പറയുന്നുത്.  

Your Rating: