Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിച്ചിരിക്കാൻ ബീഫ് കഴിക്കണമെന്നില്ല: ആമി ജാക്സൺ

amy ആമി ജാക്സൺ

തമിഴ്‌നാട്ടിലെ പൗരാണിക കായിക വിനോദമാണ് ജല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് നടിയും കോളിവുഡ് താരവുമായ ആമി ജാക്സണും രംഗത്തെത്തിയിരുന്നു. ട്വിറ്റർ പേജിലൂടെയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആരാധകരോട് താരം ആവശ്യപ്പെട്ടത്. എന്നാൽ ആമിയുടെ ഈ നിലപാട് പിന്നീട് വലിയ വിവാദമായി മാറി.

ഹിന്ദു മക്കൾ കക്ഷിയും തമിഴർ വിടുതലൈ പടൈയും നടിക്കെതിരെ രംഗത്തെത്തി. ആമി നായികയായി എത്തുന്ന പുതിയ ചിത്രം യെന്തിരൻ 2വിന്റെ ചിത്രീകരണം മുടക്കുമെന്നും സിനിമയിൽ നിന്നും താരത്തെ ഒഴിവാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. തമിഴ്നാട്ടിൽ വന്ന് സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കുന്ന ബ്രീട്ടീഷ് നടിയ്ക്ക് തമിഴ്നാട്ടിലെ പൗരാണികവിനോദത്തെക്കുറിച്ച് പറയാൻ പോലും അർഹതയില്ലെന്നാണ് ഇവർ പറയുന്നത്.

ഇതിനിടെ ഇതേ വിഷയത്തിൽ ഉറച്ച നിലപാടിൽ തന്നെയാണ് ആമി. ട്വിറ്റർ പേജിൽ പരിഹസിക്കാൻ വന്ന ഒരു ആരാധകന് ചുട്ടമറുപടി തന്നെ ആമി കൊടുത്തു. ‘ ആമിയുടെ മമ്മി ഉണ്ടാക്കി കൊടുക്കുന്ന ബീഫ് റോസ്റ്റ് കിട്ടാത്തതിനാലാണ് ഈ പ്രതികരണമെന്നായിരുന്നു ഒരു വിമര്‍ശകന്റെ ട്വീറ്റ്.

ഉടൻ തന്നെ ഇതിന് മറുപടിയുമായി ആമി എത്തി. ‘ തന്റെ മമ്മി ഒരു വെജിറ്റേറിയൻ ആണെന്നും ഞങ്ങൾ നട്ട്–റോസ്റ്റ് ആണ് കഴിക്കുന്നതെന്നും ആമി പറഞ്ഞു. മാത്രമല്ല ജീവിച്ചിരിക്കാൻ ബീഫ് തന്നെ കഴിക്കണമെന്നും ഞങ്ങൾക്കില്ല, ആമി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.