Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്‍ഡ്രിയയുടെ അബദ്ധവും നയന്‍സിന്‍റെ ഭാഗ്യവും

andriya-nayanthara

തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍ മായ സിനിമയ്ക്ക് വേണ്ടി ആദ്യം നായികയായി സമീപിച്ചത് ആന്‍ഡ്രിയയെ ആയിരുന്നു. എന്നാല്‍ ഒരു പുതുമുഖ സംവിധായകനായതിനാലും കഥയോടുള്ള വിശ്വാസക്കുറവ് മൂലം ആന്‍ഡ്രിയ ചിത്രം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

നവാഗതനായ അശ്വിന്‍ ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്‍ഡ്രിയ പിന്‍മാറിയതിന ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിച്ചത്. കഥ കേട്ട് ഇഷ്ടപ്പെട്ട ഉടന്‍ ചിത്രത്തിനായി താരം കരാര്‍ ഒപ്പിട്ടു.

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയെ വെച്ചുള്ള രംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ച് തീര്‍ക്കുകയുണ്ടായി, വളരെ കുറഞ്ഞമുതല്‍മുടക്കാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രം 20 കോടിക്കടുത്ത് ബോക്‌സോഫീസ് കളക്ഷന്‍ നേടി കഴിഞ്ഞു. തെലുങ്കില്‍ മയൂരി എന്നാണ് ചിത്രത്ിന് പേരിട്ടിരുന്നത്.

തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചാണ് നയന്‍താര തന്‍റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ജയം രവി ചിത്രം തനി ഒരുവനും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.