Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകി വന്ന അഞ്ജലി ഔട്ടായി

anjali

തെന്നിന്ത്യൻ വിവാദനായിക അഞ്ജലിയെ കന്നഡ സിനിമയിൽ നിന്ന് പുറത്താക്കി. ചിത്രീകരണത്തിന് താമസിച്ചെത്തിയതിന്റെ പേരിലാണ് നടിയെ പുറത്താക്കിയത്.

ചക്രവർത്തി എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. ദർശൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ബംഗലൂരുവിലായിരുന്നു. സെറ്റെല്ലാം ഒരുക്കി നായകനും സംവിധായകനും അണിയറപ്രവർത്തകരും നടിക്ക് വേണ്ടി കാത്തിരുന്നത് മണിക്കൂറുകള്‍. നടി താമസിച്ചെത്തുന്നത് പതിവായിരുന്നതിനാൽ ഇതിൽകൂടുതൽ സഹിക്കാനാകില്ലെന്ന് സംവിധായകൻ പറയുകയായിരുന്നു.

തന്റെ പേരിൽ സംവിധായകൻ ഒച്ചപ്പാട് ഉണ്ടാക്കുന്നത് കേട്ട് അഞ്ജലിയും ഉടൻ തന്നെ സ്ഥലം കാലിയാക്കി. തെലുങ്ക് നടി ദീപ സന്നദിയാണ് അഞ്ജലിയ്ക്ക് പകരം ഈ ചിത്രത്തിൽ നായികയായി എത്തുക. 

Your Rating: