Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല: അഞ്ജലി

anjali

െതന്നിന്ത്യന്‍ സുന്ദരി അഞ്ജലിയ്ക്ക് തമിഴ് മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. തന്നെക്കുറിച്ച് ഒരു വാര്‍ത്ത കൊടുക്കുന്പോള്‍ അതിന്‍റെ സത്യാവസ്ഥ അറിഞ്ഞ് വേണം ജനങ്ങള്‍ക്ക് കൊടുക്കാനെന്ന് അഞ്ജലി പറയുന്നു.

സകലകലാവല്ലവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ അമേരിക്കയിലെത്തിയ അഞ്ജലിയ്ക്ക് ഒരു അമേരിക്കന്‍ സ്വദേശിയുടെ പ്രണയാഭ്യര്‍ഥന ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇവര്‍ പിന്നീട് സൗഹൃദത്തിലായെന്നും വിവാഹിതരായെന്നുമൊക്കെ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. കാമുകനെ കാണാന്‍ ഇടയ്ക്കിടെ അഞ്ജലി അമേരിക്കയില്‍ പോകാറുണ്ടെന്നായിരുന്നു വാര്‍ത്ത.

ഇതുമാത്രമല്ല അഞ്ജലിുടെ തടികൂടാന്‍ കാരണം തൈറോയിഡുമായി ബന്ധപ്പെട്ട അസുഖം കൊണ്ടാണെന്ന് വരെ ചിലപാപ്പരാസികള്‍ എഴുതി. ഈ ഗോസിപ്പെല്ലാം കേട്ട് തളര്‍ന്നിരിക്കുകയാണ് താരം.

എന്തുതോന്ന്യാസവും എഴുതിപ്പിടിപ്പിക്കാനുള്ള ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ടെന്ന് അഞ്ജലി പറയുന്നു. ഇത്തരം വാര്‍ത്തകളില്‍ ഒരു സത്യാവസ്ഥയുമില്ല. ടെലിവിഷന്‍ പത്ര മാധ്യങ്ങളോട് എനിക്ക് ഒരു ബഹുമാനമുണ്ട്. അവരുമായി ഒരു അപരിചിത ബന്ധം പുലര്‍ത്താന്‍ തീരെ താല്‍പര്യമില്ല. അഞ്ജലി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.