Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകനൊപ്പം നയൻതാരയുടെ ഫോറിൻ സെൽഫി

vighnesh-nayan-selfie

ഒരു സെല്‍ഫി തന്നെയായിരുന്നു നയന്‍താര–വിഘ്നേശ് പ്രണയഗോസിപ്പുകൾക്ക് കാരണമായി തീർന്നത്. ഇപ്പോഴിതാ അതിന്റെ ചൂടുപോകും മുൻപ് അടുത്ത സെൽഫി. അതും റോമിൽ നിന്ന്.

തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ച താരറാണി തന്റെ ജന്മദിനം ആഘോഷിക്കാൻ റോമിൽ പോയിരുന്നു. ഒറ്റയ്ക്കല്ല കാമുകനെന്ന് പാപ്പരാസികൾ വിശേഷിപ്പിക്കുന്ന സംവിധായകൻ വിഘ്നേശ് ആണ് നയൻസിന് കൂട്ട്. റോമിൽ നിന്നും ഇരുവരുമൊന്നിച്ചുളള പുതിയ സെൽഫിയാണ് കോളിവുഡിലെ ചൂടൻ ചർച്ച.

nayan-vighnesh.jpg.image.784.410

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത നിഷേധിച്ച് എത്തിയതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങിയിരുന്നു. എന്നാൽ ഈ വാർത്ത കൂടി വന്നതോടെ നയൻസിന്റെ ആരാധകരുടെ സംശയം ഏതാണ്ട് തീർന്നെന്ന് തന്നെ പറയാം.

ഈ മാസം അവസാനം വരെയാണ് റോമിലെ അവധി ആഘോഷം. തിരിച്ചെത്തിയാലുടൻ അടുത്ത ചിത്രവും വിഘ്നേശിനൊപ്പം തന്നെയാണ്. തൃഷയും നയൻതാരയുമാകും ചിത്രത്തിലെ നായികമാര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.