Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ തിളങ്ങി അനു ഇമ്മാനുവൽ; ചിത്രങ്ങൾ കാണാം

anu-emmanuel

അനു ഇമ്മാനുവേലിന് തെലുങ്കിൽ തിരക്കേറുന്നു. നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രം ആക്​ഷൻ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനുവിന്റേതായി തെലുങ്കിൽ മൂന്നുചിത്രങ്ങളാണ് റിലീസിനെത്തുന്നത്.

anu-emmanuel-1

ഈഗ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നാനിയുടെ മജ്നു ആണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 16ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചിലും തിളങ്ങി നിന്നത് അനു തന്നെ.

anu-emmanuel-2

അനുവിനെ നേരത്തെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് അറിയാം. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നതെന്നാണ് പുതിയ വാര്‍ത്ത.

anu-emmanuel-3

സ്കൂള്‍ കുട്ടിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അനു ഒരുപാട് മാറി. ഇപ്പോള്‍ കണ്ടാല്‍ പോലും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം.

anu-emmanuel-4
anu-emmanuel-9

ഗോപിചന്ദിനൊപ്പം ഓക്സിജൻ, രാജ് തരുണിന്റെ പുതിയ പ്രോജക്ട് എന്നിവയാണ് തെലുങ്കിൽ അനുവിന്റെ മറ്റു റിലീസുകൾ. 

anu-emmanuel-5
anu-emmanuel-6
anu-emmanuel-7
anu-emmanuel-8
Your Rating: