Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെലുങ്ക്’ മേരിയെ കാണണ്ടേ ?

majnu-premam-telungu

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മജ്നു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലരായി എത്തുന്നത് ശ്രുതി ഹാസനാണ്. ശ്രുതിയുടെ പുതിയ ‘മലർ ലുക്ക്’ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ മേരിയുടെ ഗെറ്റപ്പും പുറത്തിറങ്ങി. ചിത്രത്തിൽ അനുപമ തന്നെയാണ് മേരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേരിയെന്നായിരിക്കില്ല, ചിത്രത്തിൽ അനുപമയുടെ കഥാപാത്രത്തിന്റെ പേര്. ദാവണി ഉടുത്ത അനുപമയുടെ ചിത്രമാണ് പുറത്തായത്.

സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുന്നത്.‌ സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തർ എത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.