Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം 3യിൽ ഇവർ വിവാഹിതരാകും

suriya-anuskha

സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രമായ സിങ്കത്തിന്റെ കഴിഞ്ഞ രണ്ടുഭാഗങ്ങളിലും നായികയായി എത്തിയത് അനുഷ്കയായിരുന്നു. ആദ്യ ഭാഗത്തിൽ പ്രണയത്തിലായ ഇരുവരുടെയും കഥാപാത്രങ്ങൾ രണ്ടാം ഭാഗത്തിൽ എത്തിയപ്പോഴും പ്രണയം വിവാഹത്തിലെത്തിയില്ല.

എസ് 3 എന്നു പേരിട്ടിരിക്കുന്ന സിങ്കത്തിന്റെ മൂന്നാം ഭാഗത്തിൽ സൂര്യയും അനുഷ്കയും വിവാഹതിരാകുമെന്നാണ് സംവിധായകൻ ഹരി പറയുന്നത്. രണ്ടാം ഭാഗത്തിൽ ഹൻസികയെ കൊണ്ടുവന്നതുപോലെ എസ്3യിൽ ശ്രുതി ഹാസനെയും സംവിധായകൻ അവതരിപ്പിക്കുന്നു.

ഒരു പ്രമുഖബോളിവുഡ് താരമാകും ചിത്രത്തിൽ സൂര്യയുടെ വില്ലനായി എത്തുക. സിനിമ ഈ വർഷം ജൂണിൽ റിലീസിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.