Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലി ടെൻഷനിൽ കാരണം അനുഷ്ക

anushka-raqjamouli

ബാഹുബലി 2വിൽ അനുഷ്ക കാരണം വിചാരിച്ച കാര്യങ്ങൾ അതേപോലെ നടക്കാത്തതിന്റെ ആകുലതയിലാണ് രാജമൗലി. ബാഹുബലി ആദ്യഭാഗത്തിൽ ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിൽ പ്രഭാസിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് അനുഷ്ക എത്തുന്നത്. സിനിമയ്ക്കായി വാൾപ്പയറ്റും കുതിരസവാരിയും സംഘട്ടനരംഗങ്ങളും നടി ചെയ്യേണ്ടതായുണ്ട്.

Making of Baahubali - Happy Birthday Anushka

എന്നാൽ ശരീരത്തിന്റെ തടി കൂടിയ കാരണം ആക്​ഷൻ രംഗങ്ങൾ ഉദ്ദേശിച്ച പോലെ ചെയ്യാനാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ചിത്രീകരണത്തിനിടയിൽ രാജമൗലി ഇതുകാരണം സമ്മർദത്തിലായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം എത്രയും പെട്ടന്നു തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ അനുഷ്കയുടെ ഈ ബുദ്ധിമുട്ട് മൂലം ചിത്രീകരണം നീണ്ടുപോയതാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയത്.

അതിനാൽ എത്രയും പെട്ടന്ന് തന്നെ എന്തുവില കൊടുത്തും ശരീരഭാരം കുറക്കാൻ അനുഷ്കയോട് സംവിധായകൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബാഹുബലി ആദ്യ ഭാഗത്തിന്റെ പ്രമൊ വിഡിയോയിൽ അനുഷ്കയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതേ ലുക്കിൽ തന്നെ അനുഷ്കയെ ദൃശ്യവത്കരിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്.

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്ക തടി വച്ചത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടായിരുന്നു സിനിമയുടെ പ്രമേയം. എന്നാൽ ഇതിന് ശേഷം ജിമ്മിലും മറ്റും കഠിനമായ വർക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാൻ അനുഷ്കയ്ക്ക് സാധിച്ചില്ല. ഇതിനിടെ തടി കുറയ്ക്കാൻ അനുഷ്ക അമേരിക്കയ്ക്ക് പോയെന്നും വാർത്ത വന്നിരുന്നു.
 

Your Rating: