Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക, ഈ ഗ്രൗണ്ടിന്റെ ഐശ്വര്യം !

kohli-anushka

ഓസ്ട്രേലിയക്കെതിരെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയ അന്നു രാത്രി മൊഹാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുക്കാതെ ടീം ഇന്ത്യയിലെ ഒരാൾ മാറി നിന്നു. ആര്? തോറ്റെന്നുറപ്പിച്ച കളിയെ ഒറ്റയ്ക്ക് ഇന്ത്യയുടെ വരുതിയിലാക്കിയ വിരാട് കോഹ്‌ലി !

പാർട്ടിയിൽ പങ്കെടുക്കാതെ ഫോണും വിളിച്ചു നടന്ന കോഹ്‌ലിയെ ആരും ശല്യപ്പെടുത്തിയില്ല. കോഹ്‌ലി ഇത്തിരി വിശ്രമിക്കട്ടേ എന്നു വിചാരിട്ടൊന്നുമല്ല, കോഹ്‌ലി ഫോണിൽ സംസാരിച്ചത് അനുഷ്ക ശർമയോടെന്നാണ് രഹസ്യം. അതെ, കോഹ്‌ലിയുടെ പഴയ (അങ്ങനെ പറയാമോ..?) കാമുകി, പീകേ സിനിമയിലെ ആ പെൺകുട്ടി തന്നെ!

anushka-kohli

കോഹ്‌ലിയും അനുഷ്കയും പിരിഞ്ഞതല്ലേ എന്നു സംശയിക്കേണ്ട. കണ്ടാൽ മിണ്ടാത്ത വിധം അടിച്ചൊന്നുമല്ലല്ലോ പിരിഞ്ഞത്? കരിയർ വേണോ കല്യാണം വേണോ എന്ന വിഷയത്തിൽ ചെറിയൊരു പിണക്കം. അതോടെ കോഹ്‌ലി കളിയിലും ഫോം ഔട്ടാകുമെന്നാണ് പലരും പറഞ്ഞു. എവിടെ? ബോളറെ കണ്ടാൽ കലിയിളകുന്ന

കോഹ്‌ലിയെപ്പോലൊരു ബാറ്റ്സ്മാന് ഇതു വല്ലതും പ്രശ്നമാണോ..പ്രണയിച്ചു കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവർ ഒന്നും രണ്ടു റൺസെടുത്തു കയറിപ്പോന്നപ്പോൾ കോഹ്‌ലി നേടിയത് രണ്ട് ഫിഫ്റ്റി. രണ്ടു കളിയും ഇന്ത്യ ജയിച്ചു. കോഹ്‌ലി മാൻ ഓഫ് ദ് മാച്ച് ആയി.

Anushka Sharma

ജീവിതത്തിൽ ഒരു നല്ല കാര്യം വരുമ്പോൾ പലരും ആദ്യം ആരെ വിളിക്കും. അമ്മയെ ഒന്നറിയിക്കും. പിന്നെ കാമുകിയോട് നിർത്താതെ സംസാരിക്കും. കോഹ്‌ലിയും ചെയ്തുള്ളൂ..ഫോണെടുത്തപ്പോൾ ദാ കിടക്കുന്നു അനുഷ്കയുടെ അഭിനന്ദന മെസേജ്. ഇഷ്ടം ഇരട്ടിവേഗത്തിൽ തിരിച്ചെത്താൻ പിന്നെന്തു വേണം? അല്ലെങ്കിൽ തന്നെ തല്ലു കൊള്ളുന്നത് ചെണ്ട, പണം മാരാർക്ക് എന്നതു പോലെ കോഹ്‌ലി ഔട്ടാകുന്നതിനും സെഞ്ചുറി അടിക്കുന്നതിനും പണ്ടേ പരിഹാസം കേൾക്കുന്നത് ഈ പാവം പെൺകുട്ടിയാണ്. തന്റെ ചിലവിൽ അനുഷ്കയ്ക്കിട്ടു കൊട്ടുന്നവർക്കെതിരെ കോഹ്‌ലി രംഗത്തെത്തുകയും ചെയ്തു. ഷെയിം (നാണക്കേട്) എന്ന പോസ്റ്ററിനും താഴെ വിശദമായ പോസ്റ്റ്. അനുഷ്ക തന്നെ എന്നും പ്രോൽസാഹിപ്പിച്ചിട്ടേയുള്ളൂ എന്ന് സർട്ടിഫിക്കറ്റ്. ട്രോളിട്ടവർ ട്രോളായി..!

anushka

കോഹ്‌ലിയും അനുഷ്കയും ഒരിക്കലും വേർപിരിഞ്ഞിട്ടില്ലെന്നാണ് പുതിയ വിവരം. രണ്ടു പേരും ഒരു ‘ഷോർട്ട് ബ്രേക്ക്’ എടുത്തു എന്നു മാത്രം. കോഹ്‌ലി ക്രിക്കറ്റിന്റെ ആവേശത്തിലായപ്പോൾ അനുഷ്ക സൽമാൻ ഖാൻ നായകനാകുന്ന ‘സുൽത്താൻ’ സിനിമയക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്ന തിരക്കിലായിരുന്നു. രണ്ടാം ഇന്നിങ്സിൽ കുറച്ചു കൂടി തീവ്രമായി പ്രണിക്കാൻ കോഹ്‌ലിയും അനുഷ്കയും ഒരുങ്ങുമ്പോൾ സാക്ഷാൽ സുനിൽ ഗാവസ്കർ പറഞ്ഞതിങ്ങനെ: ‘അനുഷ്ക വിരാട് കോഹ്‌ലിയുടെ ആരാധകർക്കു സന്തോഷിക്കാൻ ഇനിയെന്തു വേണം..?

Your Rating: