Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയും കോഹ്ലിയും വേർപിരിയുന്നു?

kohli-anushka

ബോളിവുഡ് ക്രിക്കറ്റ് പ്രണയ ജോഡികളായ അനുഷ്കയും കോഹ്ലിയും വേർപിരിയുന്നു. ഇരുവരും ഇക്കൊല്ലം വിവാഹിതരാവാന്‍ പോവുകയാണ് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അനുഷ്കയ്ക്ക് ഉടനൊരു വിവാഹത്തിന് താൽപര്യമില്ലെന്നാണ് അറിയുന്നത്. 2017 വരെ കാത്തിരിക്കാൻ അനുഷ്ക കോഹ്ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്കയുടെ ആഗ്രഹം. എന്നാൽ കോഹ്ലി ഇതിന് അനുകൂലമായ മറുപടി അല്ല നൽകിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്നുമാണ് വാർത്തകൾ.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുൾപ്പെട്ട ക്രിക്കറ്റ് മൽസരങ്ങൾക്ക് നിറം പകർന്നിരുന്നത് അനുഷ്കയുടെ സാന്നിധ്യമായിരുന്നു. അനുഷ്ക ക്രീസിലുണ്ടായാൽ കോഹ്ലിയുടെ ശ്രദ്ധ പാളിപ്പോകും പെർഫോമൻസ് കുറയും തുടങ്ങിയ വാർത്തകളും പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളും ഇവരുടെ പ്രണയം ഏറെ ആഘോഷിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.