Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹിതനായ നിർമാതാവുമായി അനുഷ്കയ്ക്ക് പ്രണയം

anushka-shetty

വിവാഹവും പ്രണയവുമായി ബന്ധപ്പെട്ടു നടിമാർക്കെതിരെ നിരവധി ഗോസിപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ താരസുന്ദരി അനുഷ്കയ്ക്കെതിരെ പുതിയൊരു ഗോസിപ്പ്. തെലുങ്കിലെ പ്രമുഖ നിർമാതാവുമായി നടി കടുത്ത പ്രണയത്തിലാണെന്നും ഇരുവരുെടയും വിവാഹം ഉടൻ ഉണ്ടായേക്കുമെന്നുമാണ് വാർത്ത. ഇദ്ദേഹം വിവാഹിതനാണെന്നും സൂചനയുണ്ട്.

നടൻ ചിരഞ്ജീവിയുടെ അടുത്ത ബന്ധുവാണ് അനുഷ്കയുടെ കാമുകനെന്നാണ് വിവരം. അടുത്തിറങ്ങിയ അനുഷ്കയുടെ ഒരു ചിത്രം നിർമിച്ചതും ഈ വ്യക്തി തന്നെയായിരുന്നു.

അനുഷ്കയുടെ വീട്ടുകാർക്ക് ഈ ബന്ധത്തില്‍ താൽപര്യമില്ലെന്നും അവർ മകൾക്കു വേണ്ടി വിവാഹാലോചന തുടങ്ങിയെന്നും ഇതേത്തുടര്‍ന്നാണ് രണ്ടുപേരും ഉടൻ വിവാഹിതരാകാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Your Rating: