Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ തടി ഇത്തിരി കൂടിപ്പോയല്ലോ അനുഷ്കേ

anushka-makeover

മെലിഞ്ഞ് സ്ലിം ബ്യൂട്ടി ആയിരുന്ന അനുഷ്ക പുതിയ ചിത്രത്തിന് വേണ്ടി തടി കൂട്ടുന്നുവെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ ആകെപ്പാടെ ആളെപ്പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ മേയ്ക്ക് ഓവര്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.

കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താൻ എന്ന് അനുഷ്‌ക വീണ്ടും തെളിയിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതും ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്കയാകും പ്രധാനകഥാപാത്രമാകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.