Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടികുറയ്ക്കാന്‍ അനുഷ്കക്ക് സർജറി ?

anushka

കഥാപാത്രത്തിന് വേണ്ടി എന്തു തയാറെടുപ്പ് നടത്താനും മുന്നിട്ടിറങ്ങുന്ന താരമാണ് അനുഷ്ക. പുതിയ ചിത്രമായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി ശരീരഭാരം വർ‌ധിപ്പിച്ചത് ആരാധകരെല്ലാം കണ്ടതാണ്. ചിത്രീകരണം കഴിഞ്ഞ് തടി കുറക്കുന്നതിനായി താരം അമേരിക്കയിൽ പോയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ അമേരിക്കയിൽ പോയത് തടി കുറക്കാനുള്ള സർജറി ചെയ്യാനാണെന്നതാണ് പുതിയ വാർത്ത.

സിനിമയിൽ എത്തും മുൻപേ യോഗ പരിശീലകൂടിയായിരുന്നു അനുഷ്ക. എന്നാൽ പുതിയ ചിത്രത്തിൽ നൂറുകിലോ ആയിരുന്നു അനുഷ്കയുടെ തൂക്കം. സംവിധായകൻ ആവശ്യപ്പെട്ടേക്കാൾ ശരീരംഭാരം വർധിപ്പിച്ച അനുഷ്കയുടെ ശരീരത്ത് കൊഴുപ്പ് കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. സാധാരണ വ്യായാമത്തിലൂടെ കൈയിലും തുടയിലും വയറിലുമുള്ള കൊഴുപ്പ് കുറയുന്നില്ലെന്ന് കണ്ടതോടെയാണ് സർജറി ചെയാനുള്ള തീരുമാനമെടുക്കാൻ അനുഷ്കയെ പ്രേരിപ്പിച്ചതെന്നാണ് വാർത്തകൾ വരുന്നത്.

മാത്രമല്ല അടുത്ത ചിത്രമായ ബാഹുബലി 2വിന് വേണ്ടി ഒരുപാട് ആയോധനകലകൾ ചെയ്യാനുമുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് സർജറി നടത്തുന്നതെന്നും പറയുന്നു.

പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്ക തടി വച്ചത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.