Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്ദുല്‍ കലാമിനെ അറിയാത്ത അനുഷ്ക ശര്‍മ

anushka-image

മണ്ടത്തരത്തിന്‍റെ പേരിലാണ് ആലിയ ഭട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയത്. ഇതാ മണ്ടത്തരത്തിന്‍റെ കാര്യത്തില്‍ ആലിയ ഭട്ടിനൊരു പിന്‍ഗാമി. അനുഷ്ക ശര്‍മയാണ് വലിയൊരു മണ്ടത്തരത്തിന്‍റെ പേരില്‍ ട്വിറ്ററില്‍ ചീത്തവിളി കേള്‍ക്കുന്നത്.

അനുഷ്കയുടെ തെറ്റുവച്ച് നോക്കുന്പോള്‍ ആലിയ ഭട്ട് ഒന്നുമല്ല. അന്തരിച്ച മഹാവ്യക്തിത്വമായ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ പേര് തെറ്റിച്ച് എഴുതിയതാണ് അനുഷ്കയ്ക്ക് വിനയായത്. ഇന്ത്യ മുഴുവന്‍ മുന്‍രാഷ്ട്രപതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്പോള്‍ എടുപിടിയില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്.

anushka-tweet

എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. ഉടന്‍ തന്നെ താരത്തിനെതിരെ ആളുകള്‍ രംഗത്തെത്തി. തെറ്റുചൂണ്ടിക്കാട്ടി വേഗം തിരുത്തൂ എന്നായി മറ്റുചിലര്‍. പോസ്റ്റുകളുടെ പെരുമഴ ആയപ്പോള്‍ അനുഷ്‌ക ആ ട്വീറ്റ് നീക്കം ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. അതോടെ അനുഷ്കയുടെ ട്വിറ്റര്‍ പേജ് പരിഹാസവര്‍ഷമായി മാറി. എന്നാല്‍ മൂന്നാമത്തെ തവണ അനുഷ്‌ക പേര് തെറ്റാതെ എഴുതി.

anushka

നീ വിരാട് കോഹ് ലിയുടെ പുറകെ നടന്നാല്‍ മതിയെന്നും വലിയ വലിയ കാര്യങ്ങള്‍ നോക്കെണ്ടെന്നുമൊക്കെയായിരുന്നു കമന്‍റുകള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.