Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക വന്നാൽ ഇന്ത്യ തോൽക്കും?

anushka-trolls

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് വിരാട് കോലിയുടെ കാമുകിയും നടിയുമായ അനുഷ്കയ്ക്കായിരുന്നു. കഴിഞ്ഞ ദിവസം വാങ്കഡെയിൽ നടന്ന നിർണായകമത്സരത്തിലും ഗാലറിയിൽ അനുഷ്ക ഉണ്ടായിരുന്നു.

കഴിഞ്ഞ കളിൽ സെഞ്ചുറി അടിച്ച് തിളങ്ങിയ താരം നിർണായക മത്സരത്തിൽ ഏഴ് റൺസിന് പുറത്താകുകയുണ്ടായി. കോലി ബാറ്റിങിന് ഇറങ്ങിയപ്പോൾ ഗാലറിയിലെ വിഐപി ബോക്സിൽ അനുഷ്കയെ കാണിക്കുന്നുണ്ടായിരുന്നു. ദൗർഭാഗ്യമെന്ന് പറയട്ടേ ഉടൻ തന്നെ കോലി പുറത്താകുകയും ചെയ്തു. ഇതിന്റെ പഴി അനുഷ്കയുടെ നേരെയായിരുന്നു.

കളി ഇന്ത്യ തോറ്റതോടെ അനുഷ്കയ്ക്ക് പൊങ്കാലയായിരുന്നു. പരാജയത്തിന്റെ ദേഷ്യം മുഴുവൻ ആരാധകർ തീർത്തത് അനുഷ്കയുടെ നേരെയാണ്. ആരാണ് അനുഷ്കയെ സ്റ്റേഡിയത്തിൽ കയറ്റിയതെന്നും അനുഷ്ക ദയവായി ഇറങ്ങിപ്പോകൂ എന്നൊക്കെയായിരുന്നു, സമൂഹമാധ്യമങ്ങളിൽ അനുഷ്കയ്ക്കെതിരെ വന്ന കമന്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.