Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുടെ വാലന്റെയ്ന്‍ ദിനം ഡ്യൂഡിനൊപ്പം

anushkha-virat

വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും വേർപിരിഞ്ഞത് വലിയ വാർത്തയായിരുന്നല്ലോ? വേർപിരിഞ്ഞെങ്കിലും അനുഷ്ക്ക ഇത്തവണയും പ്രണയദിനം ആഘോഷിക്കും. അതു പക്ഷെ കോഹ്‌ലിക്കൊപ്പമല്ല. ഏറ്റവും പ്രിയപ്പെട്ട വളർത്തുനായക്കൊപ്പമാണ് അനുഷ്ക്കയുടെ വാലന്റെയിൻസ് ദിനാഘോഷം.

സുൽത്താൻ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിനടിയിൽ നിന്നും തന്റെ ‘ഡ്യൂഡിനൊപ്പം’ ചെലവഴിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് അനുഷ്ക ശർമ്മ. എ ദിൽ ഹെ മുശ്ക്കിലിന്റെ ഇടയിൽ വെച്ചാണ് അനുഷ്കയ്ക്ക് ഡ്യൂഡയെ കിട്ടുന്നത്. അന്നുതൊട്ടു തുടങ്ങിയ സ്നേഹമാണ് പ്രണയദിനം ഡ്യൂഡെയ്ക്കൊപ്പം ആകാമെന്ന് അനുഷ്ക കരുതിയത്. അനുഷ്കയുടെ വളർത്തു നായയാണ് ഡ്യൂഡെ.

കോഹ്‌‌ലിയോടൊപ്പം വാലന്റെയിൻസ് ദിനം ആഘോഷിക്കാനായിരുന്നു പദ്ധതി. എന്നാൽ പ്രേമം പൊളിഞ്ഞതോടെ ഡ്യൂഡെയ്ക്കൊപ്പം പാർക്കിലും പൂന്തോട്ടത്തിലും നടന്നു സമയം കളയാമെന്ന് അനുഷ്ക കരുതി. ഫേസ്ബുക്കിൽ ഡ്യൂഡെയ്ക്കൊപ്പമുള്ള ഫോട്ടോയും അനുഷ്ക്ക പോസ്റ്റ് െചയ്തിട്ടുണ്ട്. വിരാട് ആകട്ടെ കളിയിൽ നിന്നെല്ലാം അകന്ന്, വീട്ടിലിരുന്നാണ് പ്രണയദിനം ചെലവഴിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.