Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയെ പൊതുവേദിയിൽ നാണം കെടുത്തി തെലുങ്ക് താരം

anushka-ali

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിയെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് കോമഡി താരം വിവാദത്തിൽ. എല്ലാവരും തിന്നാൻ കൊതിക്കുന്ന ചൂടൻ ജിലേബിയാണ് അനുഷ്കയെന്നാണ് കോമഡി താരമായ അലി പൊതുവേദിയിൽ പറഞ്ഞത്. അനുഷ്കയുടെ പുതിയ ചിത്രമായ സൈസ് സീറോയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അലിയുടെ ഈ വിവാദപരാമർശം.

മാത്രമല്ല അനുഷ്കയുടെ മറ്റുശരീരഭാഗങ്ങളെക്കുറിച്ചും അലി പൊതുവേദിയിൽ വർണിക്കുകയുണ്ടായി. ‘തുടയില്‍ അടിക്കാന്‍ നിങ്ങള്‍ മറ്റേ നടിയോട് (സോനാല്‍ ചൗഹാനോട്) പറഞ്ഞില്ലേ. അവര്‍ക്ക് അത്ര വലിയ തുട ഇല്ല. അനുഷ്‌കയ്ക്ക് അങ്ങനെ അല്ല. ബില്ലയില്‍ അനുഷ്‌കയെ കണ്ടപ്പോള്‍ മുതൽ ഞാനവരുടെ വലിയ ഫാനായി മാറിയതാണ്. അലി പറഞ്ഞു.

ഇതാദ്യമായിട്ടല്ല അലി നടിമാരെക്കുറിച്ച് ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തുന്നത്. നേരത്തെ തെന്നിന്ത്യന്‍ സുന്ദരി സമാന്തയെക്കുറിച്ച് അലി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.