Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്‍റെ കുട്ടിക്കാലം അഭിനയിക്കാന്‍ മകൻ അർജുൻ ?

arjun-sachin സച്ചിനും അർജുനും

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സച്ചിൻ, എ ബില്യൻ ഡ്രീംസ് എന്ന ഡോക്യുമെന്ററിയുടെ ടീസർ തരംഗമായി കഴിഞ്ഞു. സച്ചിൻ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത തന്നെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ആവേശം ഇരട്ടിയാക്കാൻ പുതിയ വാര്‍ത്ത. സിനിമയില്‍ സച്ചിന്‍റെ കുട്ടിക്കാലം അഭിനയിക്കുന്നത് സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണെന്നതാണ് റിപ്പോർട്ട്.

സച്ചിന്‍റെ കുട്ടിക്കാലം അഭിനയിക്കുന്നതിനായി ഒരു പുതുമുഖത്തെ ഏറെ തേടിയെങ്കിലും അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സച്ചിന്‍റെ മകന്‍ അര്‍ജ്ജുനിലേക്ക് ശ്രദ്ധ തിരിഞ്ഞത്. സച്ചിന്‍റെ മൂത്ത സഹോദരനായ നിതിന്‍ ടെണ്ടുല്‍ക്കറിന്‍റെ വേഷം അവതരിപ്പിക്കുന്നത് പുതുമുഖ താരം മയുരേഷ് ആണ്.

120 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ നാൽപത് ശതമാനത്തോളവും സച്ചിന്‍റെ കളിക്കളത്തിലേ ഫുട്ടേജുകളായിരിക്കും. മുംബൈ ആസ്ഥാനമായുള്ള 200 നോട്ട് ഔട്ട് എന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Your Rating: