Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താൻ ഗർഭിണി; അഫ്രീദി എന്നെ സ്വീകരിച്ചു: ബോളിവുഡ് നടി

afridhi-arshi

താൻ ഗർഭിണിയാണെന്നും ഷാഹിദ് അഫ്രീദി തന്നെ സ്വീകരിച്ചെന്നും മോഡലും ബോളിവുഡ് നടിയുമായ അർഷി ഖാൻ. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭോപ്പാലിൽ കുഞ്ഞിന് ജന്മം നൽകുമെന്നും അർഷി പറയുന്നു.

നേരത്തെ ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് ‌അര്‍ഷിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.‍ നാദിയ എന്ന ഭാര്യയിൽ അഫ്രീദിയ്ക്ക് നാല് മക്കളുണ്ട്.

മൂന്ന് മാസം ഗർഭിണിയാണ് താനെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റിൽ വളരുന്നതെന്നറിഞ്ഞാൽ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അർഷി പറയുന്നു. ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തെപ്പറ്റി അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞത് താനുമായുള്ള ബന്ധത്തെപ്പറ്റിയാണെന്നാണ് അർഷി പറയുന്നത്.

നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് 9 ലെ മത്സരാര്‍ഥിയാണ് അര്‍ഷി. എന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ പറയുന്നു. വിവാദ ആൾദൈവം രാധേമായ്ക്ക് പെൺവാണിഭമുണ്ടെന്ന് നേരത്തെ അർഷി ഖാൻ ആരോപിച്ചിരുന്നു. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്‍.

Your Rating: