Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 തുടങ്ങുന്നു

anushka-prabhas

ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. സെപ്റ്റംബറോട് കൂടി സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. അടുത്തവര്‍ഷം ജൂലൈ 10ന് ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യാനാണ് രാജമൗലിയുടെ തീരുമാനം.

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നുമായി ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 325 കോടി രൂപയാണ്. രണ്ടാം ഭാഗത്തില്‍ അനുഷ്കയാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തിലേത് പോലെ തന്നെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും പ്രധാനആകര്‍ഷണം. ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയ കിച്ച സുദീപും ചിത്രത്തിലെ മറ്റൊരു താരമായിരിക്കും.

കാലകേയയെ പോലെ മറ്റൊരു ഭീകരവില്ലനെയും രണ്ടാം ഭാഗത്തില്‍ കാണാം. കൂടാതെ വലിയൊരു യുദ്ധരംഗവും ചിത്രത്തിന്‍റെ പ്രത്യേകതയായിരിക്കും. ചിത്രത്തിന്‍റെ നാല്‍പ്പത് ശതമാനം രാജമൗലി ആദ്യഭാഗത്തിനൊപ്പം ചിത്രീകരിച്ചു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.