Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് വേണ്ടി അനുഷ്ക പെടുന്ന പെടാപ്പാട്

anushka-bahubali-2

അനുഷ്കയുടെ തടി കാരണം ബാഹുബലിയുടെ സെറ്റിൽ രാജമൗലി ടെൻഷനിലാണെന്നു വാർത്തകൾ വന്നിരുന്നു. തടി കൂടിയതിനാൽ അനുഷ്കയ്ക്ക് ആക്​ഷൻ രംഗങ്ങൾ ഉദ്ദേശിച്ച പോലെ ചെയ്യാനാകാത്തതാണു കാരണം. സിനിമയുടെ ചിത്രീകരണം എത്രയും പെട്ടെന്നു തീർക്കാനാണു രാജമൗലിയുടെ ശ്രമം. എന്നാൽ അനുഷ്കയുടെ തടി മൂലം ചിത്രീകരണം നീണ്ടുപോയതു കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയെന്നും വാർത്ത വന്നു.

എന്നാൽ കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും താൻ തയാറാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ നടി. അതിരാവിലെ ഹൈദരാബാദിലെ റോഡുകളിലൂടെ 20 കിലോമീറ്റർ സൈക്കിള്‍ സവാരി നടത്തുകയാണ് അനുഷ്ക. തന്നെ ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് ഒരു മാസ്കും അണിഞ്ഞാണ് യാത്ര.

ബാഹുബലിയിൽ ദേവസേന എന്ന കഥാപാത്രത്തെയാണു താരം അവതരിപ്പിക്കുന്നത്. ആദ്യഭാഗത്ത് കുറച്ചു രംഗങ്ങളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ദേവസേന ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിൽ പ്രഭാസിനൊപ്പം മുഴുനീള വേഷത്തിലാണ് അനുഷ്ക എത്തുന്നത്. സിനിമയ്ക്കായി വാൾപ്പയറ്റും കുതിരസവാരിയും സംഘട്ടനരംഗങ്ങളും നടി ചെയ്യേണ്ടതായുണ്ട്.

അതിനാൽ എത്രയും പെട്ടെന്ന് എന്തുവില കൊടുത്തും ശരീരഭാരം കുറയ്ക്കാൻ അനുഷ്കയോടു സംവിധായകൻ ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ബാഹുബലി ആദ്യ ഭാഗത്തിന്റെ പ്രമൊ വിഡിയോയിലൂടെ രണ്ടാംഭാഗത്തിലെ അനുഷ്കയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതേ ലുക്കിൽത്തന്നെ അനുഷ്കയെ സ്ക്രീനിലെത്തിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്.

സൈസ് സീറോ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അനുഷ്ക തടി കൂട്ടിയത്. അമിതവണ്ണം മൂലം സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഇതിനു ശേഷം ജിമ്മിലും മറ്റും കഠിനമായ വർക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാൻ അനുഷ്കയ്ക്കു സാധിച്ചില്ല. ഇതിനിടെ, തടി കുറയ്ക്കാൻ അനുഷ്ക അമേരിക്കയ്ക്കു പോയെന്നും വാർത്ത വന്നിരുന്നു.

Your Rating: