Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ വേഷത്തിൽ വന്ന നർഗിസിന് കിട്ടിയ പണി

nargis

ഗ്ലാമറിന്റെ കാര്യത്തിൽ നർഗീസ് ഫക്രി അൽപം മുന്നോട്ട് ആണ്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഗ്ലാമർ വേഷങ്ങളിൽ നടക്കാനാണ് നടിക്ക് ഇഷ്ടം. ഇൻസ്റ്റഗ്രാമിലൂെട ഈ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്കായും നടി പങ്കുവക്കും.

എന്നാൽ ഈ ഗ്ലാമർ വേഷം കാരണം കഴിഞ്ഞ ദിവസം നടിക്ക് ചെറിയൊരു പണിയും കിട്ടി. റിദേശ് ദേശ്മുഖ് നായകനാകുന്ന പുതിയ ചിത്രം ബഞ്ചോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നര്‍ഗീസ്. നീല നിറമുള്ള വസ്ത്രത്തിൽ ശരീരഭാഗങ്ങൾ കാണിക്കുന്ന രീതിയിലായിരുന്നു നടിയുടെ വസ്ത്രധാരണവും.

nargis-1

എന്നാൽ കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന റിയാലിറ്റി ഷോ ആയതിനാൽ ഇതുപോലെ വസ്ത്രം ധിരിക്കാൻ ആകില്ലെന്ന് ടെലിവിഷൻ അധികൃതർ നടിയോ ആവശ്യപ്പെട്ടു. നടി ഒരുരീതിയിലും ഇവരുടെ ആവശ്യം അംഗീകരിക്കാൻ തയാറായില്ല. അവസാനം സിനിമയുടെ അണിയറപ്രവർത്തകരും നടിയുടെ നേരെ തിരിഞ്ഞതോടെ നടി വസ്ത്രത്തിന്റെ സ്റ്റൈൽ മാറ്റാൻ തയാറാകുകയായിരുന്നു.  

Your Rating: