Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘ്ന രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

meghna-raj-still

തെന്നിന്ത്യന്‍ സുന്ദരി മേഘ്നാ രാജിനെതിരെ ബെംഗളൂരുവില്‍ വഞ്ചനാകുറ്റത്തിന് കേസ്. തമിഴ്നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധനനാണ് കേസ് നല്‍കിയത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ മെയിലില്‍ ലഭിച്ച പരാതി തുടര്‍അന്വേഷണത്തിനായി ജെ.പി നഗര്‍ പൊലീസിന് കൈമാറി.

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായും വിലപ്പെട്ട രേഖകള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. മേഘ്ന എന്തായാലും പരാതി നിഷേധിച്ചിട്ടുണ്ട്.

എന്നാല്‍ , പരാതിക്കടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങളൊന്നും ജനാര്‍ധന്‍ കൈമാറിയിട്ടില്ലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍ ‍.എസ് മേഘരിഗ് പറഞ്ഞു.

Your Rating: