Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി ടൗണിനെ ചൂടുപിടിപ്പിച്ച് നിമ്രത് കൗറിന്റെ ബിക്കിനി ഫോട്ടോസ്

nimrath

ലഞ്ച് ബോക്സ്, എയർ ലിഫ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിമ്രത് കൗർ. ഗ്ളാമർ വേഷങ്ങളിലൂടെയല്ല അഭിയനതികവുകൊണ്ടാണ് നിമ്രത് ശ്രദ്ധനേടുന്നത്.

അഭിനയിച്ച ചിത്രങ്ങളിലൊന്നും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്ത താരത്തിന്റെ ബിക്കിനി ചിത്രമാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് നടി. വേവാർഡ് പൈൻസ് എന്നുപേരിട്ടിരിക്കുന്ന ടെലിവിഷൻ സീരിസിന് വേണ്ടിയാണ് നടി അഭിനയിക്കുന്നത്.

ചിത്രീകരണത്തിരക്കുകൾ കഴിഞ്ഞ ശേഷം നടി അവധിക്കാലം ചെലവഴിക്കുകയാണ്. മൂവായിരം കിലോമീറ്റർ കാറിലാണ് നടി യാത്ര ചെയ്യുന്നത്. ഇതിനിടെ നടി തന്നെയാണ് ബിക്കിനി അണിഞ്ഞുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

Your Rating: