Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹരഹസ്യം യുവരാജിനോട് വെളിപ്പെടുത്തി ബിപാഷ

bipasha-wedding

ബോളിവുഡിന്റെ ഹോട്ട്താരം ബിപാഷ ബസു വിവാഹത്തിനൊരുങ്ങുന്നു. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിവാഹ നിശ്ചയ വാർത്തയോട് ട്വിറ്ററിലൂടെ പ്രതികരിക്കുന്നതിനിടെയാണ് വിവാഹക്കാര്യം ബിപാഷ വെളിപ്പെടുത്തിയത്.

വിവാഹാശംസകൾ നേർന്ന ബിപാഷയോട് ഇനി നിങ്ങളുടെ ഊഴമാണെന്ന് യുവരാജ് പറയുകയുണ്ടായി. യുവരാജിനോട് അടുത്ത നമ്പർ തന്റേതാണന്നും റെഡിയായിരിക്കുകയാണെന്നും ബിപാഷ മറുപടി നൽകി.

അതേസമയം ടെലിവിഷൻ അവതാരകനും മോഡലുമായ കരൺ സിങ് ഗ്രോവറുമായി ബിപാഷ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇവരെ ഒരുമിച്ചു കണ്ടിട്ടുണ്ട്. എന്തായാലും ബോളിവുഡ് പാപ്പരാസികൾ ഈ ട്വീറ്റ് കണ്ടതോടെ ബിപാഷയുടെ വിവാഹം ഉറപ്പിച്ച് കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.