Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്‍ബീറിന്‍റെ ജീവിതത്തിലെ വലിയ പരാജയം

ranbeer-bombay-velvet

ബോംബെ വെല്‍വറ്റ് രണ്‍ബീറിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍. ബോളിവുഡ് ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അനുരാഗ് കശ്യപ് ഒരുക്കിയ ബോംബെ വെല്‍വറ്റ്.

ചിത്രത്തിന്‍റെ ആദ്യ ആഴ്ചത്തെ ബോക്സോഫീസ് കളക്ഷന്‍ 16 കോടി രൂപയാണ്. രണ്‍ബീറിന്‍റെ മറ്റൊരു പരാജയ ചിത്രം ബേഷറാമിന്‍റെ ആദ്യ ആഴ്ചത്തെ കളക്ഷന്‍ 21 കോടിയായിരുന്നു.

80 കോടി മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും അനുഷ്ക ശര്‍മയും ആയിരുന്നു പ്രധാനകഥാപാത്രങ്ങള്‍. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ബോംബെ വെല്‍വറ്റിനുണ്ടായിരുന്നു. ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായിട്ടും ചിത്രം തകര്‍ന്നടിഞ്ഞു.

പകരത്തിന് പകരമെന്ന പോലെ രാം ഗോപാല്‍ വര്‍മയും സമയം നോക്കി അനുരാഗിന് പാര പണിതു. കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താല്‍ ഒരു സ്ലം ഡോഗ് മില്യണിയര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. കരണ്‍ ജോഹര്‍ മാത്രമാണ് ചിത്രത്തില്‍‍ ആകെ ഉള്ള ഒരു വെല്‍വെറ്റെന്നും ബാക്കി ഉള്ളവര്‍ വളരെ മോശമായാണ് അഭിനയിച്ചതെന്നും രാമു ട്വീറ്റ് ചെയ്തു.

ബോളിവുഡില്‍ മറ്റുചിത്രങ്ങളൊന്നും ഈ സമയത്ത് റിലീസ് ആകാതിരുന്നതും രണ്‍ബീറിന് തുണയായി. ഈ വെള്ളിയാഴ്ച കങ്കണയുടെ തനു വെഡ്സ് മനു റിട്ടേണ്‍സ് പുറത്തിറങ്ങും. ജൂണ്‍ അഞ്ചിന് ഇറങ്ങുന്ന ദില്‍ ദഡ്കനേ ദോ ആണ് ഇനി ബോളിവുഡ് കാത്തിരിക്കുന്ന ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.