Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്തിനെതിരെ വിമർശിച്ച വിജയ്കാന്തിന് പണികിട്ടി

vijaykanth-raiini വിജയ്കാന്ത്, രജനികാന്ത്

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെ ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. വിജയ്കാന്തിന്റെ പരാമർശം രജനീ ഫാന്‍സിനെ നന്നായി വെറുപ്പിച്ചു.

താന്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ വിജയകാന്ത്, രജനീകാന്തിനെ പോലെ പേടിച്ചുപിന്മാറുന്നവനല്ലെന്നും പറഞ്ഞു. രജനി തമിഴ്നാട് സ്വദേശിയാണോയെന്നും നിങ്ങള്‍ അദ്ദേഹത്തെ തമിഴന്‍ എന്നു വിളിക്കുന്നതെന്തുകൊണ്ടാണെന്നും വിജയ്കാന്ത് ചോദിക്കുന്നു.

ചെന്നൈയ്ക്ക് സമീപം വിള്ളിവകമിലും തിരുവല്ലൂര്‍ തിരുതാനിയിലും നടത്തിയ റാലിയിലാണ് തലൈവര്‍ക്കെതിരെ ക്യാപ്റ്റന്‍ തുറന്നടിച്ചത്.

തമിഴ്‌നാട് മധുരയിലെ തെലുങ്ക് കുടുംബത്തിലെ അംഗമാണ് ക്യാപ്റ്റന്‍. എന്നാല്‍ രജനീകാന്ത് ആകട്ടെ ബംഗലൂരു ഗേക്‌വാദിലെ മറാത്തി കുടുംബാംഗമാണ്. വിജയകാന്തിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ രജനി ആരാധകർ ഡി.എം.ഡി.കെയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു. വിജയ്കാന്തിന്റെ കോലം കത്തിച്ചു.

Your Rating: