Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ ഇറങ്ങിപ്പോയി

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാണ് സെല്‍വരാഘവന്‍- ചിമ്പു ചിത്രം. എന്നാല്‍ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്ന തൃഷ പിന്മാറിയതോടെ നായികയായി ആരെത്തുമെന്ന ആകാംക്ഷയിലായിരുന്നു തമിഴകം.

മദ്രാസ് ചിത്രത്തിലൂടെ തിളങ്ങിയ തെന്നിന്ത്യന്‍ സുന്ദരി കാതറിന്‍ ട്രീസയാകും തൃഷയ്ക്ക് പകരം ചിത്രത്തില്‍ നായികയായി എത്തുക. ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് തൃഷയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേ സമയം സെല്‍വ രാഘവന്‍ പ്രൊജക്ട് ഒഴിവാക്കിയ തൃഷ വേറെ രണ്ട് പുതിയ ചിത്രങ്ങള്‍ക്ക് കരാറൊപ്പിടുകയും ചെയ്തിട്ടുണ്ട്. കമല്‍ ഹസന്‍ നായകനാകുന്ന പുതിയ ചിത്രവും, സുന്ദര്‍ സി സംവിധാനം ചെയ്യുന്ന അരണ്‍ മനൈ 2 വുമാണ് തൃഷയുടെ പുതിയ ചിത്രങ്ങള്‍.

എന്നാല്‍ ഇതൊന്നുമല്ല കാരണം. സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന ഈ ചിമ്പു ചിത്രം നിര്‍മിയ്ക്കുന്നത് തൃഷയുടെ മുന്‍ കാമുകനായ വരുണ്‍ മണിയനാണ്. വരുണുമായുള്ള പ്രണയബന്ധത്തിന് വിരാമമിട്ടുപോയ തൃഷ ഇനി യാതൊരു തരത്തിലും വരുണുമായി സഹകരിക്കില്ലെന്നും അതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.