Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീർ–കത്രീന; രഹസ്യമായ ചുംചും പുറത്തായി

katrina-ranbeer

ബോളിവുഡ് ഹോട്ട് കപ്പിൾസ് രൺബീറിനെയും കത്രീനയെയും പിരിക്കാൻ ആർക്കാണ് ഇത്രയും ആവേശം. കുറച്ച് ദിവസം മുൻപ് രണ്ടു പേരും പിരിയുന്നതായി വന്ന വാർത്തകൾ എല്ലാവരും ആഘോഷമാക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് ചുംബിക്കുന്ന ചിത്രം പാപ്പരാസികൾ പുറത്തുവിട്ടിരിക്കുന്നു.

രൺബീറിന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് പാപ്പരാസികൾ ചുംബനരംഗം പകർത്തിയത്. ഫിത്തൂർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് കത്രീന എത്തിയത്. രാത്രി മുഴുവൻ കത്രീനയെ കാത്ത് രണ്‍ബീർ ഇരിക്കുകയായിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കത്രീന എത്തിയ ഉടൻ ആലിംഗനം ചെയ്ത് ചുംബിച്ചെന്നും ഏകദേശം അരമണിക്കൂറോളം ഇവർ സംസാരിച്ചിരുന്നെന്നും പാപ്പരാസികൾ പറയുന്നു.

മാത്രമല്ല ഇരുകുടുംബങ്ങളും പരമ്പരാഗത രീതിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഫോട്ടോകളും നേരത്തെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ ലണ്ടൻ സന്ദർശനം ഒഴിവാക്കിയാണ് കത്രീന രൺബീറിനും കുടുംബത്തിനുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്. രൺബീർ കപൂറിന്റെ ഫാൻക്ലബ് ആണ് ഇരുവരുടെയും ക്രിസ്മസ് ആഘോഷത്തിന്റെ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.