Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുടെ രൺബീർ ടാറ്റു രൺവീർ കണ്ടാൽ ?

deepika-tatto

രണ്‍ബീറുമായുള്ള പ്രണയം തലയ്ക്ക് പിടിച്ച് നടക്കുന്ന സമയത്താണ് മറ്റൊന്നുമാലോചിക്കാതെ തന്റെ കഴുത്തിന് പുറകില്‍ ആര്‍കെ എന്നു നടി പച്ചകുത്തുന്നത്. ഈ പ്രണയം പരാജയപ്പെട്ട് ദീപികയ്ക്ക് അടുത്ത കാമുകനായെങ്കിലും ടാറ്റു ഇപ്പോഴും പഴയപോലെ തന്നെ ദീപികയുടെ കഴുത്തിന് പുറകിൽ ഉണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ആകുലയാകാനോ ടാറ്റു മായിച്ചുകളയാനോ ദീപികയ്ക്ക് ഒരു താൽപര്യവുമില്ല. ഈയിടെ ഒരു മാധ്യമപ്രവർത്തകൻ ഈ ടാറ്റുവിനെപ്പറ്റി ദീപികയോട് ഒരു ചോദ്യം ചോദിച്ചു. ‘നിലവിലെ കാമുകനായ രൺവീർ സിങ് , രൺബീർ കപൂറിന്റെ പേരിലുള്ള ഈ ടാറ്റു കാണുന്പോൾ എന്തായിരിക്കും ചിന്തിക്കുകയെന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

ആ ചോദ്യം ദീപികയെ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്. ‘ഞാനെന്ത് കൊണ്ട് ഇതിനുള്ള ഉത്തരം നിങ്ങളോട് പറയണം. ഇതൊക്കെയാണോ നമ്മുടെ രാജ്യത്തിന് അറിയേണ്ട കാര്യങ്ങള്‍...’ ദീപിക ക്ഷുഭിതയായി. മറുപടി കേട്ട മാധ്യമപ്രവർത്തകൻ ഉടൻ തന്നെ സ്ഥലം വിട്ടെന്നാണ് റിപ്പോർട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.