Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിനെ ഫ്ലാറ്റില്‍ നിന്നും ഇറക്കിവിട്ടു

sunny-ceilina

സണ്ണി ലിയോണിന് ഈയിടെയായി കഷ്ടകാലമാണെന്ന് തോന്നുന്നു. തൊടുന്നതെല്ലാം വിവാദങ്ങള്‍ ആണ്. സണ്ണിയേയും ഭര്‍ത്താവ്‌ ദാനിയേല്‍ വെബ്ബറിനേയും അവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി ഇറക്കി വിട്ടതായി വാര്‍ത്ത. സെലീന വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് സണ്ണിയെയും ഭര്‍ത്താവിനെയും ഇറക്കിവിട്ടതത്രേ.

താമസത്തിന്‌ കൊടുത്ത ഫ്‌ളാറ്റ്‌ സണ്ണിയും ഭര്‍ത്താവും വൃത്തിയോടെ സൂക്ഷിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയാണ്‌ സെലീന ഇരുവരെയും പുറത്താക്കിയത്. അടുക്കളയും മറ്റും വൃത്തിയില്ലാതെ പായല്‍ പിടിച്ച അവസ്‌ഥയിലും വീട്ടുസാധനങ്ങള്‍ കേടായ നിലയിലുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വീടുമാറാന്‍ ആവശ്യപ്പെട്ടതത്.

ഒരു പോണ്‍താരം എന്ന നിലയില്‍ നടിയ്ക്ക് ആരും വീടുകൊടുക്കുന്നില്ലെന്നും ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റുകുടുംബങ്ങള്‍ സണ്ണി ലിയോണ്‍ ഇവിടെ താമസിക്കുന്നതിലുള്ള ബുദ്ധിമുട്ട് സെലീനയോട് അറിയിച്ചിരുന്നെന്നും വാര്‍ത്തയുണ്ട്. സണ്ണിയും ഭര്‍ത്താവും ഇപ്പോള്‍ ഹോട്ടലില്‍ താമസമാക്കിയിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

അതേസമയം സെലീന വീട്ടില്‍ നിന്ന് ഇറക്കിവിട്ട വാര്‍ത്ത തെറ്റാണെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. ഒരു വര്‍ഷമായി തങ്ങള്‍ ജുഹുവില്‍ ഒരു ഫ്ലാറ്റില്‍ ആണ് കഴിയുന്നതെന്നും വെബ്ബര്‍ പറഞ്ഞു. ചില ഷൂട്ടിങ്ങുകള്‍ക്ക് വേണ്ടി മാത്രം ഹോട്ടലില്‍ തങ്ങറാണ്ടുന്നും സണ്ണി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.