Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെ കാമുകനെ കണ്ടെത്തി; സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

nagachaitanya-samantha

സമാന്തയുടെ പ്രണയവും വിവാഹവുമൊക്കെയാണ് തെന്നിന്ത്യയിലെ ചർച്ച. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന സമാന്തയുടെ തീരുമാനം വന്നതിന് ശേഷമായിരുന്നു ഗോസിപ്പുകളുടെ തുടക്കം. വിവാഹം ഇപ്പോഴില്ല എന്ന് നിഷേധിച്ചെങ്കിലും പ്രണയവാര്‍ത്ത സമാന്ത നിഷേധിച്ചിരുന്നില്ല. തെലുങ്കിലെ ഒരു യുവ നടനുമായി നടി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ആ നടൻ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍.

സമാന്തയുടെ കാമകനെ കണ്ടെത്തി. മറ്റാരുമല്ല സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മകനും യുവ നടനുമായ നാഗചൈതന്യ. ഇരുവരും അടുത്തിടെ ചില സ്വകാര്യ ചടങ്ങുകള്‍ക്ക് ഒരുമിച്ച് പങ്കെടുത്തിരുന്നു. മാത്രമല്ല യു ടേണ്‍ എന്ന കന്നഡ ചിത്രവും ഒരുമിച്ചാണ് കാണാനെത്തിയത്. വിണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന ഒരു സുഹൃത്ത് ഉണ്ടെന്ന് സമാന്ത പറഞ്ഞിരുന്നു. പേര് ചോദിച്ചപ്പോള്‍ അത് വെളിപ്പെടുത്താന്‍ സമയമായില്ല എന്ന മറുപടിയാണ് നടിയില്‍ നിന്നും ലഭിച്ചത്.
 

Your Rating: