Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാര്‍മിയുടെ രണ്ടു മണിക്കൂറിന് 25 ലക്ഷം

charmy

ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കാന്‍ തെന്നിന്ത്യന്‍ സുന്ദരി ചാര്‍മി മേടിച്ച പ്രതിഫലതുക 25 ലക്ഷം. ഒരു ദിവസത്തേക്കല്ല, വെറും 2 മണിക്കൂറിനാണ് താരം ഇത്രയും വലിയ തുക പ്രതിഫലം മേടിച്ചത്.

ബംഗളൂരുവിലെ ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ പിറന്നാളിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ചാര്‍മി 25 ലക്ഷം ആവശ്യപ്പെട്ടത്. പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്നതിന് വേണ്ടി ബിസിനസ് ക്ലാസ് വിമാനടിക്കറ്റും മറ്റു യാത്രാസൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു.

ബോളിവുഡില്‍ ഇത്തരം സ്വകാര്യചടങ്ങുകള്‍ക്ക് കോടികള്‍ മേടിക്കുന്പോള്‍ ചാര്‍മിയുടെ തുക ഒന്നുമല്ല. എന്നിരുന്നാലും ടോളിവുഡില്‍ ഇത്രയും വലിയ തുക ഒരു നടിമേടിക്കുന്നത് ആദ്യസംഭവമാണ്.

തെലുങ്കു താരങ്ങളായ അലി, ബ്രഹ്മനന്ദന്‍, തമിഴ്താരം ശശികുമാര്‍ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. മലയാളത്തില്‍ കമല്‍ സംവിധാനം ചെയ്ത ആഗതന്‍ എന്നചിത്രത്തില്‍ ചാര്‍മി നായികയായിരുന്നു. പൂരി ജഗന്നാഥിന്‍റെ പുതിയ ചിത്രമാണ് ഇനി ചാര്‍മിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.