Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺവീറിന് മുന്നിൽ നഗ്നയാകാനും ഭയമില്ല: ദീപിക

ranveer-deepika

തന്റെ ശക്തമായ നിലപാടുകൾ സമൂഹത്തോട് വിളിച്ചു പറയുന്നതിൽ യാതൊരു മടിയുമില്ലാത്ത ബോളിവുഡ് താരമാണ് ദീപിക പദുകോൺ. തനിക്ക് തന്റേതായ നിലപാടുകളും ലക്ഷ്യങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുന്ന ദീപികയുടെ നിലപാടുകൾ ഏറെ ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്യാറുണ്ട്.

താരമിപ്പോൾ തന്റെ ആത്മ സുഹ‍ൃത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക്‌ ജീവിതത്തിലെ ഏറ്റവും വിശ്വസ്‌തനായ സുഹ‍ൃത്താണ് രണ്‍വീര്‍. താൻ നഗ്നനായി രണ്‍വീറിന്റെ മുന്നിൽ നിന്നാലും അദ്ദേഹം തന്നെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുണ്ട് - ദീപിക പറയുന്നു.

ഏറെ വിശ്വസിക്കാവുന്ന സുരക്ഷിതമായ ബന്ധമാണ്‌ രണ്‍വീറുമായി ഉള്ളത്. തന്റെ ആത്മാവിനെ പോലും അദ്ദേഹത്തിന് മുന്നിൽ തുറന്നുകാണിക്കാം. അത്രയ്ക്ക് വിശ്വസ്തനാണ് അദ്ദേഹം. താൻ മനസിൽ പ്രണയം സൂക്ഷിക്കുന്ന വ്യക്തിയാണെന്നും എന്നാൽ കരിയറിനാണ് പ്രാധാന്യം നൽകുന്നത്. കുടുംബ ജീവിതത്തിനായി കരിയർ ഹോമിക്കില്ലെന്നും ദീപിക പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.