Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ നാണംകെടുത്തിയ വിദേശമാധ്യമങ്ങൾ !

deepika

ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ ഹോളിവുഡിൽ തിരക്കിലാണ്. വിൻ ഡീസൽ നായകനാകുന്ന ട്രിപ്പിൾ എക്സിന്റെ രണ്ടാം ഭാഗത്തിൽ നായികയാണ് ദീപിക. ലോസ് ആഞ്ചൽസിലെ ചിത്രീകരണത്തിന് ലഭിച്ച ഇടവേളയിൽ താരം ഒന്ന് കറങ്ങാനിറങ്ങി. കൂട്ടിന് ടെന്നീസിലെ നമ്പർ വൺതാരം നൊവാക് ജോക്കോവിച്ചും ഉണ്ടായിരുന്നു.

ലോസ് ആഞ്ചൽസിലെ പ്രമുഖ ഹോട്ടലിൽ കയറിയ ഇരുവരെയും പാപ്പരാസികള്‍ വളഞ്ഞുപിടിച്ചു. ഇരുവരുടെയും ഫോട്ടോയും എടുക്കുകയുണ്ടായി. ശല്യം സഹിക്കാതെ വന്നപ്പോൾ ഇരുവരും ഹോട്ടലിൽ നിന്നും പുറത്തിറങ്ങി കാറിൽ കയറി തിരിച്ചുപോകുകയും ചെയ്തു. എന്നാൽ അടുത്ത ദിവസത്തെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ വാർത്ത കണ്ടപ്പോഴാണ് ദീപികയുടെ കണ്ണ് തള്ളിയത്.

‘നൊവാക് ജോക്കോവിച്ചിനൊപ്പം പുതിയ ഗേൾഫ്രണ്ട്’ എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ജോക്കോവിച്ചിന് കൂടെ ഉണ്ടായിരുന്നത് ബോളിവുഡിലെ സൂപ്പർ നായികയാണെന്നോ പേര് ദീപിക പദുക്കോൺ എന്നാണെന്നോ ഇവർ എഴുതിയിട്ടുമില്ല. പേരില്ലെങ്കിലും ദീപികയും ജോക്കോവിച്ചും ഒത്തുള്ള ചിത്രങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്തായാലും വാർത്ത കണ്ട് ആകെ അസ്വസ്ഥയായിരിക്കുകയാണ് താരം.

Your Rating: