Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമാശയിലെ ലിപ് ലോക്ക് കാര്യമായി

ranbir-deepika-tamasha

‌പുതിയ സിനിമയായ തമാശയിലെ ലിപ് ‌ലോക്ക് ദീപികയ്ക്ക് പാരയായി. നായകൻ രൺബീർ കപൂറുമായി ഇഴുകിച്ചേർന്നുള്ള സീനുകളും ലിപ് ലോക്കുകളും ഒരുപാടുള്ള ചിത്രത്തിലെ ദീപികയുടെ പെർഫോമൻസ് കാമുകനായ രൺവീർ സിങ്ങിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് അണിയറ സംസാരം. ബോളിവുഡിലെ സൂപ്പര്‍താരജോഡികളാണ് രണ്‍വീര്‍ സിങും ദീപിക പദുക്കോണും. ഇരുവരും പ്രണയത്തിലാണെന്ന കാര്യവും ബോളിവുഡില്‍ പാട്ടാണ്. പൊതുസമക്ഷം ഈ പ്രണയം അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.

റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം രണ്‍ബീറും ഇംതിയാസ് അലിയും ഒന്നിച്ചെത്തുന്ന സിനിമയാണ് തമാശ. രണ്‍ബീറിന്‍റെ മുന്‍കാമുകിയും ബോളിവുഡ് സുന്ദരിയുമായ ദീപികയാണ് നായിക.ബോളിവുഡ് പ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുകയാണ് തമാശയുടെ റിലീസിനായി. കാത്തിരിപ്പ് മറ്റൊന്നിനുമല്ല, ‘യേ ജവാനി ഹൈ ദീവാനി’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലെ വിജയ ജോഡികളായിരുന്ന രണ്‍ബീറും ദീപികയും വീണ്ടും ഒരുമിച്ചു കാണാന്‍ വേണ്ടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.