Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴില്‍ പ്രേമിക്കാന്‍ സൂര്യയോ ധനുഷോ?

suriya-nivin-dhanush

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴില്‍ റീമേയ്ക്കിനൊരുങ്ങുകയാണ്. നേരത്തെ നടന്‍ ധനുഷ് ചിത്രത്തിന്‍റെ തമിഴ്പതിപ്പില്‍ നായകനാകും എന്ന് വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍ ചിത്രത്തിന്‍റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണെന്നും പ്രേമം സിനിമയുടെ നിര്‍മാതാക്കളുമായി ഇക്കാര്യം സംസാരിച്ചെന്നുമാണ് കേള്‍ക്കുന്നത്. വാര്‍ത്ത സത്യമാണെങ്കില്‍ ധനുഷിന് പകരം സൂര്യയാകും ചിത്രത്തില്‍ നായകനാകുക.

ഗൗതം മേനോനെ ചിത്രത്തിന്‍റെ സംവിധാകനാകാന്‍ പരിഗണിച്ചെരുന്നെങ്കിലും ഓഫര്‍ നിരസിക്കുകയായിരുന്നു. ചിത്രത്തിന്‍റെ തമിഴ്പതിപ്പ് സംവിധാനം ചെയ്യാന്‍ അല്‍ഫോന്‍സും തയാറല്ലെന്നും വാര്‍ത്തയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.