Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ നിയന്ത്രണം തെറ്റി; പൊട്ടിത്തെറിച്ച് കാജല്‍ അഗര്‍വാള്‍

kajal-agarwal-mobing

ഗ്ലാമറും പുറംമോടിയും മാത്രമല്ല നടിമാരുടെ ലോകം, എപ്പോഴാണ് അപ്രതീക്ഷിതമായ അപകടങ്ങള്‍ സംഭവിക്കുകയെന്ന് പറയാനാകില്ല. നടി കാജല്‍ അഗര്‍വാളിനാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.

വിശാല്‍ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ചെന്നൈയിെലത്തിയതായിരുന്നു നടി. എന്നാല്‍ വേദിയില്‍ നിന്നും തിരികെ ഇറങ്ങിയ കാജലിനെ കാത്ത് വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ കൂടി നടി കടന്നുവരുന്പോഴാണ് ജനക്കൂട്ടം അക്രമാസക്തമായത്. പ്രിയ നടിയെ നേരില്‍ കണ്ട ആരാധകരുടെ നിയന്ത്രണം തെറ്റി.

Actress KAJAL Agarwal Pushed by Chennai Fans

കാജലിനെ കയറിപ്പിടിക്കാനായി ചിലരുടെ ശ്രമം. സഹികെട്ടപ്പോള്‍ നടി തന്നെ ആരാധകര്‍ക്കെതിരെ തിരിഞ്ഞു. വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ദേഷ്യത്തോടെ കാജല്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.