Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയ്ക്ക് മുൻപെ കോഹ്‌ലിയുടെ മനംകവർന്ന നടി

kohli-karishma

ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോഹ്‌ലിയും പ്രണയത്തിലാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇടക്കിടെ വഴക്കുണ്ടാക്കുകയും പിന്നീട് അപ്രതീക്ഷിതമായി ഒരുമിച്ചെത്തുകയും ചെയ്തിട്ടുണ്ട് ഇരുവരും പലവട്ടം.

അനുഷ്കയെ അല്ലാതെ കോഹ്‌ലിയുടെ ജീവിതത്തിൽ മറ്റൊരു പ്രണയമുണ്ടായിരുന്നോ എന്ന് ഒരു വിവരവുമില്ല. അനുഷ്കയ്ക്ക് മുൻപേ താരത്തിന് മറ്റേതെങ്കിലും ബോളിവുഡ് നടിയോ പ്രണയം തോന്നിയിട്ടുണ്ടോ? ഇതേ ചോദ്യം ഒരു ടെലിവിഷൻ അഭിമുഖത്തിൽ കോഹ്‌ലിയോട് ചോദിക്കുകയുണ്ടായി. താരം അതിന് ഉത്തരവും പറഞ്ഞു.

കരിഷ്മ കപൂർ ആണ് കോഹ്‌ലിയുടെ മനം കവർന്ന നടി. തനിക്ക് ആകർഷണം തോന്നിയിട്ടുള്ള നടി കരിഷ്മ കപൂർ ആണെന്നാണ് കോഹ്‌ലി പറയുന്നത്. നടിയോട് കടുത്ത ആരാധന തോന്നിയിരുന്നെന്നും കോഹ്‌ലി വ്യക്തമാക്കി.

ഒരുകാലത്ത് ബോളിവുഡ് അടക്കി ഭരിച്ച താരറാണിയായിരുന്നു കരിഷ്മ. ദിൽ തോ പാഗൽ ഹേ, രാജ ഹിന്ദുസ്ഥാനി, കൂലി നമ്പർ വൺ, ബീവി നമ്പർ വൺ അങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ നിരവധി.  

Your Rating: