Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹന്‍സികയെ പിരിയാന്‍ കാരണം; ചിമ്പു പറയുന്നു

കോളിവുഡില്‍ ഏറെകൊട്ടിഘോഷിച്ച പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവന പുറപ്പെടുവിച്ച് അറിയിച്ച കക്ഷിയാണ് ചിമ്പു. പണ്ട് നയന്‍താരയുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ പോലും ചിമ്പു ഇത്ര ടെന്‍ഷന്‍ അനുഭവിച്ചിരുന്നില്ല.

പിന്നെ എന്തിനാണ് പ്രണയം തകര്‍ന്നതിന് ഹന്‍സികയോട് ഇത്ര ദേഷ്യമുണ്ടാകാന്‍ കാരണമെന്നായിരുന്നു കോളിവുഡിലെ ചര്‍ച്ചാവിഷയം. അവസാനം ആ കാരണം ചിമ്പു തുറന്നുപറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷം തന്‍റെ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ കൂടിയാണ് കടന്നുപോയത്. ഒരു ചിത്രം പോലും തനിക്കുണ്ടായിരുന്നില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയെന്ന് ചിമ്പു പറഞ്ഞു.

വിവാഹം കഴിഞ്ഞ് മകന്‍റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് സാധ്യമല്ലെന്നും ചിമ്പു പറയുന്നു. സന്താനം നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു ചിമ്പു മനസ്സ് തുറന്നത്.

ഹന്‍സികയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചടങ്ങിന് വന്നവര്‍ക്കെല്ലാം ചിമ്പു ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഇതിനിടെ ചിമ്പുവും ഹന്‍സികയും ഒരുമിച്ച് അഭിനയിച്ച വാലു എന്ന ചിത്രം മെയ് 22ന് റിലീസിനൊരുങ്ങുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.