Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് നടിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു

alisa

ബോളിവുഡിലെ വലിയ നടിയാണെന്നും ഗ്ലാമറുണ്ടെന്നും പറഞ്ഞിട്ട് എന്തുകാര്യം. വീട്ടിൽ നിന്ന് പുറത്തിറക്കിവിട്ടാൽ ആരും നോക്കാൻ ഉണ്ടാകില്ല. മോഡലും ബോളിവുഡ് നടിയുമായ അലിസ ഖാനാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായത്. വീട്ടിൽ നിന്ന് ഇറക്കിവിട്ട അലിസയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു തെരുവോരത്ത് അലഞ്ഞുതിരയുന്ന നടിയെ കണ്ടെത്തിയത്. ഇമ്രാൻ ഹാഷ്മി നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികകൂടിയാണ് അലിസ.

കാമുകനെതിരെ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് തന്റെ അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് നടി ആരോപിക്കുന്നു. അലിസയുടെ ചില സ്വകാര്യവിഡിയോ കാമുകൻ‌ മൊബൈലിൽ പകർത്തിയിരുന്നു. വഴക്കിനെ തുടർന്ന് ഇതിൽ ഒരു വിഡിയോ സോഷ്യൽമീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് മുംബൈ പൊലീസിൽ നടി പരാതി നൽകുകയും തുടർന്ന് ആ വിഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് നടിയെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. നടി ഇപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. 

Your Rating: