Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക പോയെങ്കിലെന്താ ഡാനിയേല ഇല്ലേ കോഹ്‌ലീ ???

virat-anushka-danielle

‘എന്നെ വിവാഹം കഴിക്കാമോ?’ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയോട് ട്വിറ്ററിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ ഡാനിയേലയെ മറന്നോ? 2014ൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കഴിഞ്ഞശേഷം കോഹ്‌ലിയുടെ കിടിലൻ പ്രകടനം കണ്ട ശേഷമായിരുന്നു ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം കൂടിയായ ഡാനിയേലയുടെ ട്വീറ്റ്.

ഇപ്പോളിതാ രണ്ടു വർഷങ്ങൾക്ക് ശേഷവും ആ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു. അനുഷ്കയുമായുള്ള കോഹ്‌ലിയുടെ പ്രണയത്തകർച്ചയ്ക്ക് ശേഷം കോഹ്‌ലിയുടെ ആരാധകർ ഡാനിയേലയുടെ ഈ ട്വീറ്റ് വീണ്ടും റിട്വീറ്റ് ചെയ്യുന്നുണ്ടായിരുന്നു. തന്റെ ട്വീറ്റ് ഇത്രയ്ക്ക് സംഭവമാണോ എന്ന ആകാംക്ഷയിൽ ഡാനിയേല വീണ്ടുമൊരു ട്വീറ്റ് ട്വിറ്ററിൽ ചെയ്യുകയുണ്ടായി.

‘രണ്ടു വർഷം പിന്നിട്ടിട്ടും ആളുകൾ എന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നെന്നായിരുന്നു ഡാനിയേലയുടെ അടുത്ത ട്വീറ്റ്. എന്തായാലും അനുഷ്കയുമായി അടിച്ചു പിരിഞ്ഞിരിക്കുന്ന കോഹ്‌ലിയോട് ഒന്നോടെ ഒരു വിവാഹാഭ്യർത്ഥന നടത്തൂ എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

Your Rating: