Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിനൊപ്പം നസ്രിയ സിനിമയിലേക്ക് വീണ്ടും ?

fahad-nazriya

ഫഹദിനൊപ്പം നസ്രിയ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന് വാര്‍ത്തകള്‍. ഭർത്താവ് ഫഹദ് ഫാസിലിന്റെ നായികയായാണ് നസ്രിയയുടെ തിരിച്ചുവരവെന്നാണ് ഗോസിപ്പ്. യഥാർത്ഥ ജീവിതത്തിലെ ഈ സൂപ്പർ ജോഡികളെ വീണ്ടും സിനിമയിൽ ഒന്നിപ്പിക്കുന്നത് സംവിധായകൻ അൻവർ റഷീദാണ്.

വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയയ്ക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മടങ്ങിവരവിന് പ്രചോദനം നല്‍കുന്നതാണ് പുരസ്കാരമെന്നും ഇനിയും അഭിനയത്തില്‍ തുടരുമെന്നും അവാര്‍ഡ് ലഭിച്ച ശേഷം നസ്രിയ വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന ചിത്രം അവന്‍വര്‍ റഷീദ് തീരുമാനിച്ചിരുന്നു. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. എന്നാല്‍ പിന്നീട് ആ പ്രോജക്ട് ഉപേക്ഷിക്കുകയുണ്ടായി.

ആഷിക് അബു നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ദിലീപിന്‍റെ കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഫഹദ് ആണ് നായകന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.