Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദ് ഫാസിൽ മൊട്ടയടിച്ചു !

fahad-new-look

ചൂടന്‍ സിനിമകളിലെ ചൂടന്‍ നായകനായി വെളളിത്തിര പിടിച്ചടക്കിയ ഫഹദ് ഫാസില്‍! മെട്രോ നായകന്‍ ബ്രാന്‍ഡില്‍ നിന്ന് ജനകീയ വേഷങ്ങളുടെ വിജയങ്ങളിലേക്ക് അതിവേഗം നടന്നുകയറിയ ഹീറോ. കഷണ്ടി സിനിമയില്‍ മാത്രമല്ല ഫാഷന്‍ പ്രേമികള്‍ക്കിടയിലും ഒരു തരംഗമാക്കി മാറ്റി.

ഇപ്പോഴിതാ ഫഹദിന്റെ പുത്തൻ ലുക്ക്. തല മൊട്ടയടിച്ച് പ്രത്യക്ഷപ്പെട്ട ഫഹദിന്റെ പുത്തൻ ലുക്ക് സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഈ ലുക്ക് പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്നാണ് ആരാധകരുടെ സംശയം.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികരാമാണ് ഫഹദിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എബി വര്‍ഗീസ് ഒരുക്കുന്ന മണ്‍സൂണ്‍ മാംഗോയും ഫഹദിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.