Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്ത് മരിച്ചെന്ന് വ്യാജവാർത്ത

rajini-death-news

സൂപ്പർതാരം രജനീകാന്ത് മരിച്ചെന്ന് വ്യാജവാർത്ത. ഒരു തമിഴ് വെബ്സൈറ്റാണ് നടൻ ഹൃദയാഘാതംമൂലം അമേരിക്കയിൽവച്ച് മരണമടഞ്ഞെന്ന് വാർത്ത കൊടുത്തിരിക്കുന്നത്. എന്നാൽ വാർത്ത തീർത്തും വ്യാജമാണെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.

വ്യാജവാർത്ത കൊടുത്തുവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദയവായി തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഇവർ അറിയിച്ചു.

ശങ്കർ ചിത്രമായ യന്തിരൻ 2വിന്റെ മേക്ക്അപ് ടെസ്റ്റിന് വേണ്ടിയാണ് രജനി അമേരിക്കയിൽ പോയിരിക്കുന്നത്. ഈ മാസം അവസാനം അദ്ദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തും. ആഴ്ചകൾക്ക് മുൻപ് അദ്ദേഹം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നും വ്യാജവാർത്ത വന്നിരുന്നു.  

Your Rating: