Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി ചോദിച്ചവന് കണക്കിനു കൊടുത്ത് സൊനാക്ഷി

sonakshi-twitter

ബോളിവുഡിലെ ഏറ്റവും തന്റേടിയായ നടിയെന്നാണ് സൊനാക്ഷി അറിയപ്പെടുന്നത്. സോഷ്യൽമീഡിയയിലൂടെ അഭിനേതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന കമാൽ ആർ ഖാൻ വരെ സൊനാക്ഷിയോട് ഏറ്റുമുട്ടാൻ ഒന്നുപേടിക്കും.

അതിനിടെയാണ് ആരാധകന് നടിയുെട വക കണക്കിന് കിട്ടിയത്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന നടിയാണ് സൊനാക്ഷി സിൻഹ. അങ്ങനെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തിരക്കിലായിരുന്നു താരം. ആ സമയത്താണ് യുവാവ് അശ്ലീലം നിറഞ്ഞൊരു ചോദ്യം സൊനാക്ഷിയോട് ട്വിറ്ററിലൂടെ ചോദിച്ചത്. ‘സൊനാക്ഷി എന്നാണ് മേനീപ്രദർശനം നടത്തുക? എന്നാണ് ബിക്കിനി ധരിച്ചെത്തുക എന്നതായിരുന്നു യുവാവിന്റെ ചോദ്യം.

ചോദ്യത്തിന് ചുട്ടമറുപടിയുമായി താരം എത്തി. വീട്ടിലിരുക്കുന്നവരോട് ഇതേ ചോദ്യം ചോദിക്കൂ എന്നും അതെന്നോട് പറഞ്ഞു തരൂ എന്നും സൊനാക്ഷി മറുപടി നൽകി. കണക്കിന് കിട്ടിയ യുവാവ് ട്വീറ്റ് ഡിലീറ്റ് ചെയ്ത് ഉള്ളജീവനും കൊണ്ട് ഓടി. എന്നാൽ സൊനാക്ഷി ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് വീണ്ടുമൊരു ട്വീറ്റ് ആയി പോസ്റ്റ് ചെയ്തു. ഈ ചെറുപ്പക്കാരൻ എന്നോട് എന്തോ ചോദിച്ചു. ഞാൻ മറുപടി കൊടുത്തു, എന്നാൽ എന്റെ മറുപടിക്ക് അദ്ദേഹം പ്രതികരിക്കുന്നില്ല. അതെന്താ? സൊനാക്ഷി ചോദിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.