Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിയർ കുപ്പിയിൽ നിന്ന് പിടിവിടാതെ നയൻതാര

nayanthara-beer

ആവശ്യമില്ലാത്ത വിശ്വാസങ്ങൾ ഒരുപാട് ഉള്ള ഇൻഡസ്ട്രിയാണ് തമിഴ് സിനിമ. ഹൊറർ സിനിമ ഹിറ്റായി കഴിഞ്ഞാൽ പിന്നെ ഹൊറര്‍ സിനിമയുടെ തരംഗമായിരിക്കും. ഇപ്പോൾ തരംഗം ബിയർ കുപ്പിയിലാണ്. അതും നായകന്റെ കൈയിലല്ല. നായികയുടെ കൈയില്‍. തെന്നിന്ത്യൻ താരറാണി നയൻതാരയുടെ കൈയിൽ ബിയർ ഉണ്ടെങ്കിൽ ആ ചിത്രം സൂപ്പർഹിറ്റാകുമെന്നാണ് ചില സംവിധായകരുടെ വിശ്വാസം.

അതിന് ചില തെളിവുകളും ഇവർ നിരത്തുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയ ചിത്രമായ നാനും റൗഡി താനിൽ ബവ്റേജിൽ നിന്നും ബിയർ നയൻതാര ബിയർ മേടിക്കുന്ന രംഗമുണ്ട്. എന്നാൽ ഇത് ഈയിടെ തുടങ്ങിയ തരംഗമല്ല. മിത്രൻ ജവഹർ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ യാരടീ നീ മോഹിനിയിൽ ബിയർ രംഗമുണ്ട്.

jeeva-nayanthara

2013ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ രാജ റാണിയിലും ബിയർ മേടിച്ച് കൊടുക്കുന്ന ഒരു രംഗമുണ്ട്. നാനും റൗഡി താനിലും ഇതേ രംഗം ആവർത്തിച്ചു.

THIRUNAAL - OFFICIAL TRAILER

പുതിയ വാർത്ത ഇതൊന്നുമല്ല ജീവയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം തിരുനാളിലും നയൻതാരയുടെ ബിയർ രംഗം ഉണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും ഈ രംഗം ഉൾപ്പെടുത്തിയിരിക്കുന്നു. ഇനി ഇതു കൊണ്ട് മാത്രം ഈ ചിത്രം ഹിറ്റാകുമോയെന്ന് കണ്ടറിയേണ്ടി വരും.

നാനും റൗഡി താൻ പുറത്തിറങ്ങുന്നതിന് മുൻപേ നയൻതാര ബിയർ മേടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലീക്കായി എത്തിയത് തമിഴ്നാട്ടിൽ വൻവിവാദം സൃഷ്ടിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിയാണെങ്കിലും ഒരു സ്ത്രീയെ കൊണ്ട് മദ്യം വാങ്ങിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ ഹിന്ദു മക്കൾ കക്ഷി ഉൾപ്പടെ രംഗത്തെത്തുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.